തിരുവനന്തപുരം: കേരളത്തില്‍ റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ജൂലൈ 31നകം സ്ഥാപിക്കാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. റോഡുകളിലെ പുനര്‍ നിശ്ചയിച്ച വേഗപരിധി വാഹന യാത്രക്കാരെ അറിയിക്കുന്നതിന് സംസ്ഥാനത്തുടനീളം ആവശ്യമായ സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. വിവിധ തരത്തില്‍പ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് മനസിലാകുന്ന വിധത്തിലാണ് തയാറാക്കേണ്ടതെന്നും യോഗം തീരുമാനിച്ചു. സംസ്ഥാനത്തെ നിരത്തുകളിലെ ‘നോ പാര്‍ക്കിങ്’ സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്കി.