ന്യൂഡൽഹി : തെരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ണ്ണമായി നിരോധിക്കാനുള്ള നീക്കത്തില്‍ രാഷ്ട്രിയപാര്‍ട്ടികളുടെ എതിര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കും. ചെറുറാലികള്‍ അനുവദിയ്ക്കാന്‍ ആകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുക. റാലികള്‍ സംഘടിപ്പിയ്ക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. റോഡ് ഷോകള്‍ സംഘടിപ്പിയ്ക്കുന്നതിന് പൂര്‍ണ്ണ വിലക്ക് കമ്മീഷന്‍ എര്‍പ്പെടുത്തും. ഒരു ബൂത്തില്‍ അനുവദിയ്ക്കുന്ന പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200-1250 ആയി പുനര്‍നിശ്ചയിക്കും.