കുവൈറ്റ് : സർക്കാർ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ട 100 ഡോക്ടർമാരെ തിരിച്ചെടുക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിവിധ മേഖലകളിൽ വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള ഡോക്ടർമാരുടെ സാന്നിധ്യം ആരോഗ്യമേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് സൂചന. നിയമപരമായി വിരമിക്കൽ പ്രായം എത്തുന്നതിന് മാസങ്ങൾക്ക് മുൻപാണ് ഇവരെ പിരിച്ചുവിട്ടത്. ഇവരുടെ സേവനാന്തര ആനുകൂല്യമെല്ലാം നൽകിയതിനാൽ പുനർ നിയമനത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. ഡോക്ടർമാരുടെ കുറവു മൂലം വിവിധ ആശുപത്രികളിലെ തിരക്കു കുറയ്ക്കാനും ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.