50 പേരെങ്കിലും ഒരു സ്റ്റേഷനിൽ വേണം എന്ന റിപ്പോർട്ട് നൽകിയത് ഞാനാണ്. ഒരു സ്റ്റേഷനിൽ 50 പേരെങ്കിലും വേണം എന്ന കാര്യം ആർജവത്തോടെ പറയാൻ പൊലീസ് നേതൃത്വത്തിന് കഴിയണം. എന്തുകൊണ്ട് പൊലീസുകാർ കുത്തേറ്റ് മരിക്കുന്നു. പൊലീസിൻ്റെ എണ്ണക്കുറവാണ് പ്രശ്നം. നൈറ്റ് പട്രോളിങ്ങിന് 4 പേരെങ്കിലും വേണം. പൊലീസിൻ്റെ സുരക്ഷയ്ക്കായാണ് ഞാനിങ്ങനെ ഒരു റിപ്പോർട്ടും നൽകിയത്. ഇന്ന് പൊലീസിനെ പണ്ടത്തെ പോലെ ആർക്കും പേടിയില്ല. വന്ദനദാസ് ആക്രമിക്കപ്പെട്ടതിനൊപ്പം മൂന്നു പൊലീസുകാർക്കും കുത്തേറ്റു. നമ്മുടെ ജീവൻ കൊടുത്തും ജനങ്ങളെ രക്ഷപ്പെടുത്തണം. വന്ദന രക്ഷപ്പെടുകയും പൊലീസുകാരിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നെങ്കിൽ ഞാൻ സന്തോഷിച്ചേനേ. ജീവൻ കൊടുത്തും ജനങ്ങളെ നമ്മൾ സംരക്ഷിക്കണം. കറന്റ് പോയാൽ മുതൽ പശു ചത്താൽ വരെ പൊലീസ് വേണമെന്നും അജിത് കുമാർ പറയുന്നു.
പിവി അൻവർ ഉയർത്തിയ ആരോപണങ്ങളിൽ പൊതു വേദിയിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യവും ശരിയായ നിലയിൽ സർക്കാർ പരിശോധിക്കുമെന്നും ഒരു മുൻവിധിയും ഉണ്ടാവില്ലെന്നും പിണറായി പറഞ്ഞു. ചില പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. പ്രശ്നങ്ങൾ എല്ലാ ഗൗരവവും നില നിർത്തി തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും പിണറായി പറഞ്ഞു. അച്ചടക്കമാണ് പ്രധാനം. അച്ചടക്കം തടസപ്പെടുത്തുന്ന നടപടികൾ വച്ചു പൊറുപ്പിക്കില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.