തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പി.സി ജോർജ് നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ജോർജിൻ്റെ പരാമർശം പുഴുക്കുത്തല്ല. മത്സരിക്കാൻ യോഗ്യതയുള്ളയാളാണ് ജോർജ്. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ല. അനിൽ ആൻ്റണിയെ പരിചയപ്പെടുത്തേണ്ട ചുമതല ജോർജിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജ് ദേശീയ നേതൃത്വത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ പരിചയമുള്ളവർക്ക് എല്ലാം അറിയാം. ജോർജിൻ്റെ പരാമർശത്തിൽ എൻഡിഎയ്ക്ക് വേവലാതി ഇല്ല. മാർച്ച് പത്തോടെ മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കും. അടുത്ത സ്ഥാനാർത്ഥി പട്ടികയിൽ പി.സി ജോർജിൻ്റെ പേരുണ്ടാകുമോയെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേത്തു.