തിരുവനനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും മാറ്റം. മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പില്‍ തിരിച്ചെത്തിയിരിക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി പദവിക്കൊപ്പം വ്യവസായ വകുപ്പിന് കീഴില്‍ മൈനിംഗ് ആന്റ് ജിയോളജി പ്ലാന്റേഷന് ചുമതല കൂടി ഹനീഷിനായിരിക്കും. എം.ജി.രാജമാണിക്യത്തിന് തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം നഗരവികസന വകുപ്പിന്റെ ചുമതലയും നല്കി. അതുപോലെ വി. വിഗ്നേശ്വരി കോട്ടയം കളക്ടര്‍ ആയി ചുമതയേല്‍ക്കും. സ്നേഹില്‍ കുമാറിന് കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചുമതലയും ശിഖ സുരേന്ദ്രന് കെറ്റിഡിസി മാനേജിംഗ് ഡയറക്ടറായും ചുമതലയേല്‍ക്കും.