ലക്നൗ : മുക്താർ അൻസാരി ആംബുലൻസ് കേസുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ബിജെപി നേതാവ് ഡോ.അൽക്ക റായിയേയും സഹോദരൻ ശേഷ്നഥ് റായിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു 12 പേർക്കെതിരെയും കേെസടുത്തിട്ടുണ്ട്. ഗുണ്ടാ തലവനിൽനിന്നു പിന്നീട് രാഷ്ട്രീയ നേതാവായി മാറിയ മുക്താർ അൻസാരിക്ക് ജയിലിൽ നിന്നും പഞ്ചാബിലെ കോടതിയിലേക്ക് പോകുന്നതിന് അനധികൃതമായി ആംബുലൻസ് സംഘടിപ്പിച്ചു നൽകി എന്നാണ് ഡോ.അൽക്ക റായിക്കെതിരെയുള്ള കേസ്. മനൂസ് ശ്യാം സഞ്ജീവനി ആശുപത്രി മാനേജർ ആണ് ഡോ.അൽക്ക റായ്.
തെറ്റായ വിലാസത്തിലാണ് ആംബുലൻസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2021 മാർച്ചിലാണ് അൻസാരി അനധികൃതമായി ആംബുലൻസ് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് കോത്വാലി പൊലീസ് കേസെടുത്തത്. അൻസാരി ഇപ്പോൾ ജയിലിലാണ്.