ഡല്‍ഹി: കേരളത്തിന് തിരിച്ചടിയായി മുല്ലപ്പെരിയാര്‍ അണകെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും സുപ്രീം കോടതി രൂപീകരിച്ച മേല്‍നോട്ട സമിതിയും. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ മാസം 27ന് മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിന് പ്രശ്നം ഉള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്ന് മേല്‍നോട്ട സമിതിയും സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മെയ് 9-നാണ് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സ്വതന്ത്ര സമിതിയെ വെച്ച് അടിയന്തര സുരക്ഷാ പരിശോധന നടത്തണമെന്ന ആവശ്യത്തെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെയും തമിഴ്‌നടിന്റെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം പരിശോധന നടത്താന്‍, പരിശോധന പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തണം എന്നീ നിര്‍ണായക ആവശ്യങ്ങളാണ് കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. അണക്കെട്ടിന് സാങ്കേതിക തകരാര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. അണക്കെട്ട് സുരക്ഷയ്ക്ക് കുഴപ്പമില്ലെന്നും, പൂര്‍ണ തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.