മുംബൈ : മുംബൈ നഗരത്തെ നടുക്കിയ 1993 ലെ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പ്രതി സലിം ഗാസി പാക്കിസ്ഥാനിലെ കറാച്ചിയില്‍ മരിച്ചതായി മുംബൈ പോലീസ് അറിയിച്ചു. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത അനുയായി ആയിരുന്ന ഇയാള്‍ ഹൃദ്രോഗത്തെ തുടര്‍ന്നാണു ശനിയാഴ്ച മരിച്ചതെന്നാണു വിവരം. മുംബൈ സ്ഫോടനത്തെ തുടര്‍ന്നു മുങ്ങിയ സലിം ദുബായ് ഉള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. 1993 മാര്‍ച്ച് 12 നു നടന്ന സ്ഫോടന പരമ്പരയില്‍ മുംബൈയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. 713 പേര്‍ക്കു പരുക്കേറ്റു.