• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലൈംഗികബന്ധം സമ്മതിച്ചില്ല; 18കാരിയുടെ തല അടിച്ചുപൊട്ടിച്ച് ‘കാസ്റ്റിങ് ഡയറക്ടർ’

by Web Desk 04 - News Kerala 24
August 16, 2023 : 4:00 pm
0
A A
0
ലൈംഗികബന്ധം സമ്മതിച്ചില്ല; 18കാരിയുടെ തല അടിച്ചുപൊട്ടിച്ച് ‘കാസ്റ്റിങ് ഡയറക്ടർ’

മുംബൈ ∙ ലൈംഗിക താൽപര്യത്തിനു വഴങ്ങാതിരുന്ന പെൺകുട്ടിയുടെ തല കാസ്റ്റിങ് ഡയറക്ടർ അടിച്ചുപൊട്ടിച്ചു. 18 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത സംഭവത്തിൽ ‘എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമായ’ ദീപക് മലാകറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ പെൺകുട്ടി മരിച്ചെന്നു കരുതി കടന്നുകളഞ്ഞ ബിഹാർ സ്വദേശിയായ ദീപക്കിനെ ഗുജറാത്തിലെ സൂറത്തിൽനിന്നാണു പിടികൂടിയത്. ഓഗസ്റ്റ് 11ന് ആയിരുന്നു സംഭവം. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിനിയായ ഇവരെ സമൂഹമാധ്യമം വഴിയാണ് ദീപക് പരിചയപ്പെട്ടത്. സിനിമയിൽ എഡിറ്ററും കാസ്റ്റിങ് ഡയറക്ടറുമാണെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പെൺകുട്ടി ദീപക്കിനെ ഫെയ്സ്ബുക്കിൽനിന്ന് അൺഫ്രണ്ട് ചെയ്തിരുന്നു. രണ്ടു മാസം മുൻപ്, ദീപക് പെൺകുട്ടിയുടെ മാതാപിതാക്കളെ കാണുകയും മകളെ വിവാഹം ചെയ്യാൻ താൽപര്യമുണ്ടെന്നു അറിയിക്കുകയും ചെയ്തു. ഇത് അംഗീകരിച്ച മാതാപിതാക്കൾ അവരുടെ ഫ്ലാറ്റിൽ താമസിക്കാൻ അനുവദിച്ചു. ഇവിട‍െ താമസിക്കുന്ന വേളയിലാണു ദീപക് പെൺകുട്ടിയുമായി ശാരീരിക അടുപ്പത്തിനു ശ്രമിച്ചത്.

തനിക്കു പഠനം പൂർത്തിയാക്കിയശേഷം ഹിന്ദി സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ആഗ്രഹമുണ്ടെന്നും അതിനുശേഷം വിവാഹമാകാമെന്നും പെൺകുട്ടി ഇയാളോടു പറഞ്ഞു. രോഷാകുലനായ ദീപക് പെൺകുട്ടിയെ സുഹൃത്തിന്റെ ഫ്ലാറ്റിലേക്കു കൊണ്ടുപോയി. അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. തടഞ്ഞപ്പോൾ പെൺകുട്ടിയുടെ തല ചുമരിൽ ഇടിച്ചു. കുഴഞ്ഞു വീഴുന്നതുവരെ തല ഇടിച്ചുകൊണ്ടിരുന്നു. ബോധരഹിതയായി പെൺകുട്ടി നിലത്തു വീണപ്പോൾ മരിച്ചെന്നു കരുതി. ഉടൻ ഫ്ലാറ്റിനു പുറത്തു കടന്ന്, നഗരം വിട്ടു പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.ഒരു മണിക്കൂറിനു ശേഷം ബോധം തെളിഞ്ഞപ്പോൾ പെൺകുട്ടി സഹായം അഭ്യർഥിച്ചു നിലവിളിച്ചു. ബഹളം കേട്ട് അയൽക്കാർ എത്തി പെൺകുട്ടിയെ രക്ഷിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ തലയോട്ടിയിൽ നിരവധി പൊട്ടലുകളുണ്ട്. രണ്ടു ദിവസം ഐസിയുവിൽ കഴിഞ്ഞ പെൺകുട്ടി ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

‘‘ദീപക് ഫോൺ സ്വിച്ച് ഓഫ് ചെയ്താണു സ്ഥലം വിട്ടത്. പക്ഷേ സുഹൃത്തുക്കളെ ടെലഫോൺ ബൂത്തുകളിൽനിന്ന് ഇടയ്ക്കിടെ വിളിച്ചിരുന്നു. കാൽനട യാത്രക്കാരുടെ ഫോണുകളിൽനിന്നും കൂട്ടുകാരെ വിളിച്ചു. ഈ കോളുകൾ പരിശോധിച്ചപ്പോൾ പ്രതിയുള്ളത് സൂറത്തിലാണെന്നു മനസ്സിലായി. എടിഎമ്മിൽനിന്നു പണം പിൻവലിച്ചതും ഇയാളെ കണ്ടെത്താൻ സഹായിച്ചു. അറസ്റ്റിലായ ദീപക് കുറ്റം സമ്മതിച്ചു’’– മുംബൈ പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിടപ്പുമുറിയിൽ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച നിലയിൽ ; വീട്ടുകാരെത്തിയത് സ്ഫോടനശബ്ദം കേട്ട്

Next Post

ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഓഗസ്റ്റ് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി പറയുന്നത് 18ലേക്കു മാറ്റി

റേഡിയോ ജോക്കി രാജേഷ് വധക്കേസിൽ വിധി പറയുന്നത് 18ലേക്കു മാറ്റി

ചലച്ചിത്ര പുരസ്‌‌കാര നിർണയം ചോദ്യം ചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

ചലച്ചിത്ര പുരസ്‌‌കാര നിർണയം ചോദ്യം ചെയ്‌ത ഹർജി ഹൈക്കോടതി തള്ളി

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണം: ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ശമ്പളം നൽകണം: ഹൈക്കോടതി

മോദിക്കു കീഴിൽ കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു: ഷെഹ്‌ല റഷിദ്

മോദിക്കു കീഴിൽ കശ്മീരിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു: ഷെഹ്‌ല റഷിദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In