ബംഗളൂരു: മത, സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലയിലെ സജീവ പ്രവർത്തകനും ബംഗളൂരു നോർത്ത് സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ മുനീർ ഹബ്ബാളിനെ കർണാടക സ്റ്റേറ്റ് കോൺഗ്രസ് മൈനോറിറ്റി വിഭാഗം ജനറൽ സെക്രട്ടറിയായി നിയമിച്ചു.
നിരവധി വർഷങ്ങളായി ബംഗളൂരുവിലെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ പ്രവർത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ച മുനീർ ഹബ്ബാൾ നിലവിൽ കർണാടക സ്റ്റേറ്റ് മൈനോറിറ്റി കോൺഗ്രസിന്റെ ഓർഗനൈസിങ് സെക്രട്ടറിയാണ്. കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂർ കരിയാട് സ്വദേശിയായ ഇദ്ദേഹം പരേതനായ അബൂബക്കർ ഹാജിയുടെ മകനാണ്.