തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ കുറിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുറച്ച് പേര്‍ കൂടിയിരുന്നാല്‍ മോദിയുടെ മൂക്ക് തെറിക്കില്ലെന്നും മുല്ലപ്പെരിയാറിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനെങ്കിലും കുറച്ച് സമയം മാറ്റിവെക്കാമായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു. ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണം എന്ന അമിത് ഷായുടെ പ്രസ്താവനയോടും മുരളീധരന്‍ പ്രതികരിച്ചു. ഹിന്ദി മാതൃഭാഷയായ സംസ്ഥാനങ്ങളെക്കുറിച്ചാണ് അമിത് ഷാ സംസാരിച്ചത്. മലയാളികള്‍ക്ക് അടക്കം ഇത് ബാധകമല്ലെന്നും മുരളീധരന്‍ വിശദീകരിച്ചു.