മംഗ്ലൂരു: സംഘർഷങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ നിരോധനാജ്ഞ അടുത്ത മാസം ആറ് വരെ നീട്ടി. മംഗ്ലൂരു നഗരപരിധിയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ തുടരും. അതിർത്തി മേഖലകളിൽ കർശന പരിശോധനയാണ്. സ്കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്. യുവമോർച്ച പ്രവർത്തകന്റെ കൊലപാതകത്തിൽ എൻഐഎ ഉടൻ അന്വേഷണം തുടങ്ങും. പ്രതികളുടെ കേരളാ ബന്ധം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് വ്യക്തമാക്കിയിരുന്നു. അതേസമയം സൂറത്കലിൽ വെട്ടേറ്റുമരിച്ച ഫാസിലിന്റെ കൊലപാതകത്തിൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള 13 പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.