അമേരിക്ക: സാമൂഹിക മാധ്യമ കമ്പനിയായ ട്വിറ്റർ ഇനി ഇലോൺ മസ്കിന് സ്വന്തം. കോടതി നിർദേശിച്ചതനുസരിച്ച് കരാർ നടപ്പിലാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി ഉള്ളപ്പോൾ ആണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 44 ബില്യൺ ഡോളർ ചെലവഴിച്ചാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്
ട്വിറ്റർ സ്വന്തമാക്കിയതിന് പിന്നാലെ സിഇഒ പരാഗ് അഗർവാൾ, കമ്പനി സിഎഫ്ഒ,ലീഗൽ പോളിസി ട്രസ്റ്റ് ആന്‍റ് സേഫ്റ്റ് മേധാവി എന്നിവരേയും പിരിച്ചുവിട്ടു. വ്യാജ അക്കൌണ്ട് വിവരങ്ങൾ മറച്ചുവച്ചു എന്നാണ് ഇവർക്കെതിരെുള്ള ആരോപണം. ജീവനക്കാരെ കുറയ്ക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്നോട്ട് പോയ മസ്കിനെതിരെ കോടതിയിൽ പോയത് പരാഗിന്‍റെ നേതൃത്വത്തിലായിരുന്നു.യുഎസ് മാധ്യമങ്ങളായ വാഷിങ്ടൺ പോസ്റ്റും സിഎൻബിസിയും ആണ് ഇത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം മസ്ക് തന്‍റെ ബയോ ചീഫ് ട്വിറ്റ് എന്ന് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്കോയിൽ ഉള്ള ട്വിറ്റർ ആസ്ഥാനവും മസ്ക് സന്ദർശിച്ചിരുന്നു.