ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഹാ പഞ്ചായത്ത് വിളിച്ച് മുസ്ലീം സംഘടനകൾ. സംസ്ഥാനത്ത് ലൗ ജിഹാദ് ആരോപിച്ച് സമുദായത്തിന് നേരെ ആക്രമണം നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മുസ്ലിം സംഘടനകൾ മഹാ പഞ്ചായത്ത് വിളിച്ചിരിക്കുന്നത്. ഈ മാസം 18 ന് ഡെറാഡൂണിലാണ് മഹാ പഞ്ചായത്ത് വിളിച്ചത്.
ഉത്തരകാശിയിലെ സംഘർഷങ്ങൾക്ക് പിന്നാലെയാണ് നടപടി. 14കാരിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ലൗ ജിഹാദ് ആണെന്ന് ആരോപിച്ച് മുസ്ലിം വീടുകൾക്ക് നേരെ ആക്രമണങ്ങളും നടന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മുസ്ലിം സംഘടനകൾ മഹാപഞ്ചായത്ത് വിളിച്ചിരിക്കുന്നത്. അതേസമയം, മുസ്ലിം സംഘടനകളുടെ നീക്കത്തെ തള്ളി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.