റിയാദ്: ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവും സ്ത്രീ വിദ്യാഭ്യാസ രംഗത്തെ ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായിയെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽഈസ സ്വീകരിച്ചു. മക്കയിലെ മുസ്ലിം വേൾഡ് ലീഗ് ആസ്ഥാനത്ത് നടന്ന സ്വീകരണത്തിനിടയിൽ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ നിർണായക ലക്ഷ്യത്തിന് മലാലയുടെ സമർപ്പണത്തെ മുസ്ലിംവേൾഡ് സെക്രട്ടറി ജനറൽ പ്രശംസിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിൽ മുസ്ലിം വേൾഡ് ലീഗ് നൽകിവരുന്ന സേവനങ്ങളുടെ പ്രധാന്യം മലാല എടുത്തുപറഞ്ഞു.