പത്തനംതിട്ട : പത്തനംതിട്ട മുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റര്‍ ആയതോടെ പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരമായി. നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ. പത്തനംതിട്ട മുത്തുറ്റ് ആശുപത്രിയുടെ ഭാഗമായ നഴ്സിങ്ങ് കോളജിന്റെ ഹോസ്റ്റിലിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയോട് ചേര്‍ന്നാണ് നേഴ്സിംഗ് കോളേജും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടരുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
ഒമിക്രോൺ ബാധ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതർ മറച്ചുവെച്ചതായി പരാതിയുണ്ട്. ആരോഗ്യ വകുപ്പധികൃതർ ഹോസ്റ്റലിൽ എത്തി അന്വേഷണം ആരംഭിച്ചു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ആശുപത്രിയിൽ ചികിൽസ തേടി എത്തിയവരിൽ നിന്നാകാം രോഗം പകര്‍ന്നതെന്ന് കരുതുന്നു. കൂടുതൽ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല.