കൊച്ചി ∙ ചന്ദനക്കുറി തൊടുന്നവര്‍ വിശ്വാസികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല. വര്‍ഗീയവാദികള്‍ക്ക് വിശ്വാസവുമില്ല. പല കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട് മൃദുഹിന്ദുത്വമാണ്. മൃദുഹിന്ദുത്വംകൊണ്ട് ബിജെപിയെ നേരിടാനാകില്ലെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.‘‘വിശ്വാസികളോടെല്ലാം നല്ല നിലപാടാണ് ഞങ്ങൾക്കുള്ളത്. ഏതു വിശ്വാസിയായാലും അവരുടെ വിശ്വാസം അനുസരിച്ച് പ്രവർത്തിക്കാൻ അവകാശമുണ്ട്. അവരെയെല്ലാം വർഗീയവാദികളായി നിശ്ചയിക്കാൻ പാടില്ല. വർഗീയവാദികൾക്ക് വിശ്വാസമില്ല. വിശ്വാസികൾ വർഗീയവാദികളുമല്ല’’– അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരണമെങ്കിൽ ഹിന്ദുക്കളുടെ പിന്തുണ ഉറപ്പിക്കണമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ പരാമർശത്തോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. കാവിയുടുത്തവരും കുറി തൊട്ടവരുമെല്ലാം ബിജെപിക്കാരല്ലെന്ന് എ.കെ.ആന്റണിയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞിരുന്നു.