കണ്ണൂർ : പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിൽ നടത്തിയ ക്രമക്കേടിന് പിന്നിൽ നേതൃത്വം കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിലെന്ന് എം വി ഗോവിന്ദൻ. ബിഎൽഓമാരാണ് ഇതിന് സഹായം ചെയ്തതെന്നും ലിസ്റ്റിൽ കളവായി കയറിയ 2500 വോട്ടുകൾ നീക്കം ചെയ്യണമെന്നും ബിഎൽഓമാരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷ- ഭൂരിപക്ഷ വർഗീയ സംഘടനകൾ എൽഡിഎഫിനെതിരെ പ്രചാരണം നടത്തുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ തെറ്റായ പദപ്രയോഗമില്ല. മുഖ്യമന്ത്രി കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. വിമർശനം മതപരമാക്കി വർഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആശയ തടങ്കലിലാണ് ലീഗ് എന്നാണ് മുഖ്യമന്തി പറഞ്ഞത്. സാദിഖലി ശിഹാബ് തങ്ങൾ ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷനാണ്. നേരത്തെ ലീഗ് ഇങ്ങനെയായിരുന്നില്ല. പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായ ലീഗ് നിലപാടിനെ നേരത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.