ആലപ്പുഴ: യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിനാൽ കോൺഗ്രസിന് രാജ്യസഭയിലെ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യവും ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ ആലപ്പുഴയിൽ പറഞ്ഞു. കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊടുങ്കാറ്റിലും പിടിച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അന്ന് ആ കൊടുങ്കാറ്റിലും എൽ ഡി എഫിനൊപ്പം ഉറച്ചു നിന്ന മണ്ഡലം ഇത്തവണയും അത് ആവർത്തിക്കും. കോൺഗ്രസിന്റെയും ബിജെപിയുടെയും മുഖ്യശത്രു ഇടതുപക്ഷമാണ്. ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണ ഉണ്ടാകുന്നത് പല ഘട്ടത്തിലും കാണാറുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.












