തിരുവനന്തപുരം: വിഡി സതീശൻ തെളിവ് കൊണ്ടുവന്നാൽ അതിന് ഇപി ജയരാജൻ ഉത്തരം പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സതീശന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു എംവി ഗോവിന്ദൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ താരങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. അതിനു വഴങ്ങാതെ വരുമ്പോൾ മറ്റു വഴികളിലൂടെ സ്വാധീനിക്കാനായി ശ്രമിക്കുന്നു. അതാണ് തൃശൂരിൽ സുരേഷ് ഗോപി ചെയ്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ടോവിനോയുടെ ചിത്രങ്ങൾ വിഎസ് സുനിൽകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനെ കുറിച്ച് അറിയില്ല. എസ് രാജേന്ദ്രൻ ഉടൻതന്നെ മെമ്പർഷിപ്പ് പുതുക്കും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.