കണ്ണൂര്‍: കെ സുധാകരന് വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്. കോണ്‍ഗ്രസിന്റെ നേതൃപദവിയിലെത്തണമെങ്കില്‍ തട്ടിപ്പ് നടത്തണമെന്ന സ്ഥിതിയാണെന്നും ജയരാജന് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ഫലമായി കുടുങ്ങിക്കിടന്ന 2.64 ലക്ഷം കോടി രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പുരാവസ്തു തട്ടിപ്പ് കേസ്. മോന്സന് നല്കിയ തുകയുടെ ഒരു പങ്ക് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്ന തുക റിലീസ് ചെയ്ത് കിട്ടാന്‍ നല്കുന്ന പണമാണ്. മോന്സന് സുധാകരന് പണം നല്‍കുന്നത് താന്‍ കണ്ടുവെന്ന് മോന്‍സന്റെ ഡ്രൈവര്‍ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഒരു വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായിരുന്ന കെ. സുധാകരന് എന്നുവേണം മനസിലാക്കാനെന്നും അദ്ദേഹം പറഞ്ഞു.