• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്’; ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറിയെന്ന് ജയരാജൻ

by Web Desk 04 - News Kerala 24
June 13, 2024 : 3:31 pm
in Kerala, News
Reading Time: 1 min read
0
A A
0
‘വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്’; ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറിയെന്ന് ജയരാജൻ

കണ്ണൂർ: പോരാളി ഷാജി അടക്കമുള്ള സൈബർ ഗ്രൂപ്പുകൾക്കെതിരെ വിമർശനം കടുപ്പിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ഇടതുപക്ഷമെന്ന് കരുതുന്ന പല ഗ്രൂപ്പുകളിലും ഇടത് വിരുദ്ധ പ്രചാരണമാണ് നടന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വ്യാജവാർത്ത പ്രചരിപ്പിച്ചു. വടകരയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സമൂഹമാധ്യമ പരാമർശം നടത്തിയതെന്നും ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഇടത് ഗ്രൂപ്പുകളിൽ വന്ന പോസ്റ്റുകളുടെ പകർപ്പുകൾ സഹിതമായിരുന്നു ജയരാജന്‍റെ വാർത്തസമ്മേളനം.

സൈബർ പോരാളികൾക്കെതിരായ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് വിശദീകരണവുമായി എം.വി ജയരാജൻ രംഗത്തെത്തിയത്. ഇടത് വിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടിക്കാർ പാർട്ടിയെ വിമർശിക്കുന്നുവെന്ന വ്യാജേന യു.ഡി.എഫ് പ്രചാരണം നടത്തി. സർക്കാറിനെതിരെ കോൺഗ്രസ് സി.പി.എമ്മിന്‍റെ പേരിൽ ഐ.ഡി നിർമിച്ചു.

‘വടകരയിൽ ഷാഫിക്ക് ഇത്രയും ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് ഈ എരണംകെട്ടവനാണ്’ എന്നാണ് ഇടതു പ്രൊഫൈലിലെന്ന വ്യാജേന വന്ന ഒരു പോസ്റ്റെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നേതാക്കളെയും വടകരയിലെ സ്ഥാനാർഥി കെ.കെ. ശൈലജയെയും അപഹസിച്ചുള്ള പോസ്റ്റുകളും ഇത്തരത്തിൽ വന്നിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പോരാളി ഷാജിയുടെ പേരിൽ പല പ്രൊഫൈലുകളുണ്ട്. ഇടത് ഗ്രൂപ്പുകളിൽ കോൺഗ്രസുകാർ നുഴഞ്ഞുകയറി. വ്യാജ പ്രൊഫൈലും നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് നിർദേശിച്ചത്. പോരാളി ഷാജിയുടെ അഡ്മിൻ ഐഡന്‍റിറ്റി വെളിപ്പെടുത്തണം. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാർഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിൻ ധൈര്യപൂർവം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയാറാവണം.

ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായത് സോഷ്യൽ മീഡിയ പേജുകളുടെ തെറ്റായ രീതിയാണെന്ന് ജയരാജൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനെതിരെ ഇടത് സൈബർ പോരാളികൾ മറുപടിയുമായി രംഗത്തെത്തുകയും ചെയ്തു. തുടർന്നാണ് വിശദീകരണത്തിനായി ജയരാജൻ ഇന്ന് വാർത്താസമ്മേളനം നടത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി ജലക്ഷാമം: വിട്ടുനൽകാൻ അധിക ജലമില്ലെന്ന് ഹിമാചൽ പ്രദേശ്

Next Post

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്

അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാർ രാജ്യസഭയിലേക്ക്

പ്ലസ്​ വൺ സീറ്റ്​ 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ​ മൈക്ക്​ കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

പ്ലസ്​ വൺ സീറ്റ്​ 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ​ മൈക്ക്​ കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു -സി.പി.ഐ

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു -സി.പി.ഐ

പോക്സോ കേസ്: ആവശ്യമെങ്കിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക മന്ത്രി

പോക്സോ കേസ്: ആവശ്യമെങ്കിൽ യെദിയൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കർണാടക മന്ത്രി

കുവൈത്ത് ലേബർ ക്യാമ്പിലെ തീപിടിത്തം; മരിച്ചവരിൽ ധർമടം സ്വദേശിയും

കുവൈത്ത് ലേബർ ക്യാമ്പിലെ തീപിടിത്തം; മരിച്ചവരിൽ ധർമടം സ്വദേശിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021