കണ്ണൂർ : തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവർത്തകൻ ഹരിദാസിന്റെ വെട്ടി കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് പറഞ്ഞു. ഹരിദാസിന്റെ വീട്ടിലേക്കു കടപ്പുറത്തുനിന്ന് നടന്നു പോകാവുന്ന ദൂരമാണുള്ളത്. എന്നും നടന്നാണ് വീട്ടിൽ പോകുന്നത്. ഇതു മനസ്സിലാക്കി ആര്‍എസ്എസുകാര്‍ പതിയിരുന്ന് ആയുധമെടുത്ത് ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണം. പുന്നോലില്‍ സിപിഎം–ബിജെപി തര്‍ക്കം ഉണ്ടായിരുന്നെങ്കിലും പരിഹരിച്ചിരുന്നു. ഭൂമിക്കുതാഴെയാണ് സിപിഎം ക്ഷമിച്ചിരിക്കുന്നതെന്നും എം.വി.ജയരാജന് വ്യക്തമാക്കി.
അതേസമയം, ഹരിദാസിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ബിജെപി സിപിഎമ്മിന്റേതു മുന്‍ധാരണയോടെയുളള ആരോപണമെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് പറഞ്ഞു. സിപിഎം നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരാകേണ്ടതില്ലെന്ന് എന്‍.ഹരിദാസന് പ്രതികരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഹരിദാസിന് വെട്ടേറ്റത്. മല്‍സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. അതേസമയം, തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും സിപിഎം ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.