തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ്സുകളിൽ എംവിഡി പരിശോധന. ഡോർ തുറന്നു വെച്ച് ഓടുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവനന്തപുരത്ത് 20 സ്വകാര്യ ബസുകൾക്ക് പിഴ ചുമത്തി. ഗതാഗത കമ്മീഷണറുടെ നിർദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തുന്നത്.