മെൽബൺ∙ ഓസ്ട്രേലിയയിൽ 65 സ്ത്രീകൾക്ക് തപാൽ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതിൽ അന്വേഷണം. കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ഉപയോഗിച്ച കോണ്ടം തപാൽ വഴി ലഭിച്ചുവെന്ന പരാതിയുമായി സ്ത്രീ രംഗത്തെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാക്കിയുള്ളവർ തപാൽ ലഭിച്ച കാര്യം അറിയിച്ചത്.
കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് പൊലീസിന്റെ നിഗമനം. കിൽബ്രെഡ കോളജിൽ 1999 ൽ പഠിച്ചവരാണ് തപാൽ ലഭിച്ച സ്ത്രീകൾ. കോളജിൽ നിന്നായിരിക്കാം വിലാസങ്ങൾ സംഘടിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഒരാൾക്ക് തന്നെ പല തവണ സമാനമായ തപാൽ ലഭിച്ചുവെന്നാണ് വിവരം.
ആരാണ് തപാൽ അയച്ചതെന്നോ, എന്താണ് ഉദ്ദേശ്യമെന്നോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സമാനമായ രീതിയിൽ ആർക്കെങ്കിലും തപാൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.