തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയിൽ അടക്കം ബ്രാന്‍റിംഗ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. തുച്ഛമായ തുക മാത്രമാണ് ലൈഫ് പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ബാക്കി തുകയത്രയും മുടക്കുന്നത് കേരളമാണെങ്കിലും കേന്ദ്രത്തിന്റെ പേര് മാത്രം വെയ്ക്കണം എന്ന അൽപ്പത്തരമാണ് കേന്ദ്രം പറയുന്നത്. സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണ് കേന്ദ്രം മുടക്കിയത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതിൽ 2024 കോടി മാത്രമാണ് കേന്ദ്രസർക്കാരിന്റെ സംഭാവനയെന്നും മന്ത്രി വിശദീകരിച്ചു.