തിരുവനന്തപുരം : നാസയുടെ പുതിയ ചാന്ദ്ര ദൗത്യം ആർട്ടിമിസ് വിക്ഷേപിക്കാൻ ഇനി ഒരു ദിവസം മാത്രം. ലോകത്തെ എറ്റവും കരുത്തുറ്റ റോക്കറ്റിന്‍റെ കൂടി ആദ്യ പരീക്ഷണമാണ് ഈ വിക്ഷേപണം. വീണ്ടും ചന്ദ്രനിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മനുഷ്യൻ. നാസയുടെ ആർട്ടിമിസ് പദ്ധതിയുടെ ആദ്യ വിക്ഷേപണം വൈകാതെ നടക്കും. ഭൂഗുരുത്വത്തിന് പുറത്തേക്ക് ആർട്ടിമിസ് യാത്രികരെ കൊണ്ടുപോകുന്നത് നാസയുടെ പുതിയ റോക്കറ്റ്.സ്പേസ് ലോഞ്ച് സിസ്റ്റം. അപ്പോളോ ദൗത്യങ്ങളെ ചുമലിലേറ്റിയ സാറ്റേൺ ഫൈഫിന്റെ പിൻഗാമി. ഇന്നത്തെ കാലത്തെ എറ്റവും കരുത്തനായ റോക്കറ്റ്.
ആർട്ടിമിസ് ഒന്നാം ദൗത്യത്തിൽ ഉപയോഗിക്കുന്നത് എസ്എൽഎസിന്‍റെ ബ്ലോക്ക് 1 പതിപ്പ്. വികസനം തുടങ്ങിയത് 2011ൽ. 322 അടി ഉയരം , 8.4 മീറ്റർ.27.6 അടി വ്യാസം
ഇരുപത്തിയാറായിരം കിലോഗ്രാമിലധികം ഭാരം, 27 ടൺ ഭാരം ചാന്ദ്ര ഭ്രമണപഥത്തിലേക്ക് അയക്കാൻ ശേഷിയുണ്ട് ഈ വമ്പന് ചെലവും കൂടുതലാണ് ഈ റോക്കറ്റ് വികസിപ്പിച്ച് വിക്ഷേപണത്തറയിലെത്തിക്കാൻ നാസയ്ക്ക് ഇത് വരെ ചെലവായത് 23 ബില്യൺ ഡോളറിലേറെ. ഇന്നത്തെ വിനിമയ നിരക്കിൽ അത് 18,37,43,98,55,500 രൂപ. വരും ദൗത്യങ്ങളിൽ ശക്തിയും ശേഷിയും വലിപ്പവും ഇനിയും കൂടും.