അഹമ്മദാബാദ്: ഗോവയിൽ നടക്കേണ്ട 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്ത് വേദിയാകും. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 10 വരെയാണ് ദേശീയ ഗെയിംസ് തീരുമാനിച്ചിരിക്കുന്നത്. ഗെയിംസ് നടത്താനുള്ള സന്നദ്ധത ഗോവ അറിയിക്കാത്തതിനാലാണ് തീരുമാനമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ്,ഗാന്ധിനഗർ, സൂറത്ത്, വഡോദര,രാജ്കോട്ട്, ഭാവ്നഗർ എന്നീ ആറ് നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഗുജറാത്ത് ആദ്യമായാണ് ദേശീയ ഗെയിംസിന് വേദിയാകുന്നത്. 34 ഇനങ്ങളിലായി 7000ലധികം കായികതാരങ്ങൾ ഗെയിംസിൽ പങ്കെടുക്കും.