• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

by Web Desk 04 - News Kerala 24
October 15, 2022 : 7:38 pm
0
A A
0
ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്താൻ ഇടത്‌ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തണം: സീതാറാം യെച്ചൂരി

വിജയവാഡ: രാജ്യത്തെ ഹിന്ദുത്വ വർഗീയതയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനും ജനാധിപത്യം സംരക്ഷിക്കാനും ഇടത്‌ ഐക്യം ശക്തമാക്കുന്നതിനൊപ്പം മതനിരപേക്ഷ ശക്തികളെയും ഒരു കുടക്കീഴിൽ അണിനിരത്തണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ഇരുപത്തിനാലാം പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനകീയ പോരാട്ടങ്ങൾ കൂടുതൽ ഊർജ്വസ്വലമായി മുന്നോട്ടുകൊണ്ടുപോകാൻ ബദൽ നയങ്ങളുള്ള ഇടത്‌പാർടികളുടെ ഐക്യം ശക്തിപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനും രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം നിലനിർത്താനും ബദൽ നയങ്ങൾ വേണം. കേന്ദ്രാധികാരത്തിന്റെ മറവിൽ ആർഎസ്എസ്‌–-ബിജെപി ശക്തികൾ മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു. റിപ്പബ്ലിക്കന്റെ അടിസ്ഥാന സ്വഭാവം അവർക്കനുകൂലമായി മാറ്റാൻ ശ്രമങ്ങൾ നടത്തുകയാണ്‌. നവഉദാരവൽക്കരണം രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരത്തെ തകർത്തു. മതനിരപേക്ഷതയെ ദുർബലപ്പെടുത്താൻ ബിജെപി നിയമങ്ങൾ കൊണ്ടുവരുന്നു.

എതിർക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുന്നു. ഭരണഘടന പദവിയായ ഗവർണർ സ്ഥാനത്തെയും ബിജെപി ദുരുപയോഗിക്കുകയാണ്‌. പാർലമെന്റ്‌ , ജുഡീഷ്യറി, തെരഞ്ഞെടുപ്പ്‌ കമീഷൻ തുടങ്ങി ഭരണഘടന സ്ഥാപനങ്ങൾക്കും ബിജെപി തുരങ്കം വെക്കുന്നു. കുത്തകകൾ നിയന്ത്രിക്കുന്ന മാധ്യമങ്ങൾ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്‌. ജനക്ഷേമ പദ്ധതികളാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്‌ തുടർഭരണം നേടിക്കൊടുത്തതെന്നും മാനവവിഭവ ശേഷിയിൽ രാജ്യത്ത്‌ ഒന്നാം സ്ഥാനത്താണ്‌ സംസ്ഥാനമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേർഡ്‌ ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ജി ദേവരാജൻ എന്നിവരും പാർടി കോൺഗ്രസിനെ അഭിവാദ്യം ചെയ്‌തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പ്രശ്നം പരിഹരിക്കാൻ ഞങ്ങൾക്കറിയാം; ആദ്യം ബിജെപി ഇങ്ങനെയൊന്ന് നടത്തൂ’

Next Post

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ശബരിമലയില്‍ ആരോഗ്യവകുപ്പ്‌ കൂടുതല്‍ ക്രമീകരണങ്ങളൊരുക്കും: വീണാ ജോർജ്‌

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

ഹാരിപോട്ടറിലെ ‘ഹാഗ്രിഡ് ’ റോബി കോള്‍ട്രയ്ന്‍ അന്തരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു

ഗ്രൂപ്പിസം, വിഭാഗീയത, പരസ്യപ്രതികരണം; എല്ലാം പാർട്ടി വിരുദ്ധം; കടുത്ത നടപടി വേണമെന്ന് സിപിഐ

ഗ്രൂപ്പിസം, വിഭാഗീയത, പരസ്യപ്രതികരണം; എല്ലാം പാർട്ടി വിരുദ്ധം; കടുത്ത നടപടി വേണമെന്ന് സിപിഐ

മലയാളി യുവ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

മലയാളി യുവ ഡോക്ടറെ ദില്ലിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In