പത്തനംതിട്ട> നവകേരള സദസ്സിനെതിരെ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ നടത്തുന്നത് ഭീകരാക്രമമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. ഇത്തരത്തിലുള്ള ഗറില്ല ആക്രമണ രീതിയോട് ബിജെപിക്ക് യോജിപ്പില്ല. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേന്ദ്രന് .
ബിജെപിക്കും പ്രതിഷേധമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ പ്രതികരിക്കില്ല. ജനങ്ങളുമായി ചേര്‍ന്ന് മാത്രമെ പ്രതിഷേധ പരിപാടി നടത്തു, ശബരിമലയില്‍ ഉന്നതോദ്യഗസ്ഥരെ വിട്ട് തീര്‍ഥാടകരുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.