• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 11, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദിവാസികള്‍ക്ക് പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സര്‍ക്കാര്‍ ജോലി: സര്‍ക്കാരിന്റ ഏറ്റവും വലിയ ജനകീയ ഇടപെടലെന്ന് പ്രശംസ

by Web Desk 04 - News Kerala 24
December 21, 2023 : 9:59 pm
0
A A
0
കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

ആറ്റിങ്ങല്‍> നവകേരള സദസ്സിന്റെ ലക്ഷ്യം സാര്‍ത്ഥകമാക്കും വിധം വളരെ ക്രിയാത്മകമായ സംവാദത്തിനാണ് ഇന്നത്തെ പ്രഭാതയോഗം വേദിയൊരുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരമാണെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി തൊഴില്‍ മിഷന്‍ എന്ന ആശയത്തിന്റെ സാധ്യതകള്‍ പരിഗണിക്കണമെന്നും ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്നുള്ള ഷജിന്‍ അന്ത്രുയ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഈ ആശയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നു യോഗത്തില്‍ മറുപടി നല്‍കി.

ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസ് പദ്ധതി പ്രകാരം അഞ്ചു ഡയാലിസിസ് സൗജന്യമായി നല്‍കുന്നത് മാതൃകാപരമാണെന്നും ഇത് എട്ടു മുതല്‍ 10 വരെയാക്കുന്നത് സാധാരണക്കാര്‍ക്കു കൂടുതല്‍ ഉപകാരപ്പെടുമന്നും ഫാ. ജോസ് കിഴക്കേടത്ത് അഭിപ്രായപ്പെട്ടു. ഈ ആവശ്യം സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കും.

ഇന്നത്തെ പ്രഭാതയോഗം ചേര്‍ന്നത് ആറ്റിങ്ങല്‍ മണ്ഡലത്തിലായിരുന്നു. ആറ്റിങ്ങലിനു പുറമേ ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളില്‍ നിന്നുള്ള ക്ഷണിതാക്കളും യോഗത്തിനെത്തിയിരുന്നു. അതാത് മണ്ഡലങ്ങളുടെ മാത്രമല്ല, കേരളത്തിന്റെയാകെ പുരോഗതി ചര്‍ച്ചാവിഷയമായി. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടുകയും പ്രതീക്ഷകള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.

കെ.എസ്.ഇ.ബി മുഖേന നടത്തുന്ന സൗര പദ്ധതി ഈ ഡിസംബറില്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ ഒരു വര്‍ഷം കൂടി പദ്ധതി നീട്ടുന്ന കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും സംസ്ഥാനത്ത് പദ്ധതിയുടെ ഗ്രിഡുകള്‍ അപ്ഗ്രേഡ് ചെയ്യണമെന്നും വര്‍ക്കല മണ്ഡലത്തില്‍നിന്നുള്ള ഡോ. ജയരാജ് അഭിപ്രായപ്പെട്ടു. സൗര പദ്ധതിയുടെ പുരോഗതിയനുസരിച്ചു ഗ്രിഡുകള്‍ വര്‍ധിപ്പിക്കുന്നതു പരിഗണിക്കുമെന്ന് മറുപടി നല്‍കി.

കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന സംസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കിളിമാനൂര്‍ ബ്ലോക്ക് ഏറ്റെടുത്ത് വിജയിപ്പിച്ച പദ്ധതിയുടെ മാതൃക കെ ജി ബിജു യോഗത്തില്‍ അവതരിപ്പിച്ചു. എട്ടു പഞ്ചായത്തുകളിലെ 136 വാര്‍ഡുകളിലായി 33752 പേര്‍ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡു ചെയ്തിട്ടുണ്ട്. ഈ പദ്ധതി സ്‌കൂള്‍ ഐടി സിലബിസിന്റെ ഭാഗമാക്കുകയും പിടിഎ എസ്എംസി മുഖേനെ രക്ഷിതാക്കളെ സ്‌കൂളുകളില്‍ സംഘടിപ്പിച്ച് പരിശീലനം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍കൈയെടുക്കുന്നതും ഉചിതമാകും.

പരിശീലന ക്ലാസ് പിടിഎയുടെ ഭാഗമാക്കിയാല്‍ കേരളത്തിലെ വലിയൊരു വിഭാഗത്തെ സ്‌കൂള്‍ വഴി തന്നെ ഡിജിറ്റല്‍ സാക്ഷരരാക്കാം. എല്ലാ വിഭാഗങ്ങളില്‍ നിന്നും വോളണ്ടിയര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും എല്ലാ പൊതുസ്ഥാപനങ്ങളിലും പരിശീലനത്തിന് സൗകര്യമേര്‍പ്പെടുത്തുകയും വേണം എന്നീ നിര്‍ദ്ദേശങ്ങളും ബിജു മുന്നോട്ടു വെച്ചു. സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതിയാണിത്. വേഗം കൂട്ടാനുതകുന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കും.
സര്‍ക്കാര്‍ സേവനങ്ങളുടെ ഓണ്‍ലൈന്‍ ഉപയോഗം സംബന്ധിച്ച് ബോധവത്കരണം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.

ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ മൊഡ്യൂളുകളില്‍ ഒന്നായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നു യോഗത്തില്‍ അറിയിച്ചു. കേരളത്തെ സമ്പൂര്‍ണ ബിരുദ സംസ്ഥാനമാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കണമെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌കരിക്കണമെന്നും ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ ജയപ്രകാശ് യോഗത്തില്‍ പറഞ്ഞു.

പ്രൈമറി തലം മുതല്‍ വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്ന പഠന രീതി ആവിഷ്‌കരിക്കണമെന്നായിരുന്നു വെഞ്ഞാറമ്മൂട് യുപി സ്‌കൂള്‍ അധ്യാപകന്‍ ബി.കെ. സെന്‍ നിര്‍ദേശിച്ചത്.ടൂറിസം രംഗവുമായി ബന്ധിപ്പിച്ച് ആയൂര്‍വേദം, യോഗ എന്നിവയ്ക്കുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തമെന്ന് ഇന്റിമസി ഹീലിങ് വില്ലേജ് മാനേജിങ് ഡയറക്ടറും യോഗാചാര്യനുമായ യോഗി ശിവന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ മേഖലയില്‍ മികച്ച ഇടപെടലുകള്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ടെന്നും യോഗയും ഇത്തരത്തില്‍ വ്യാപകമാക്കാന്‍ കഴിയണമെന്നും ഇതിനു പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മറുപടിയായി പറഞ്ഞു.

സംസ്ഥാനത്ത് സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലയിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലുമുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കൂടുതല്‍ പാരാമെഡിക്കല്‍ പഠന സൗകര്യമൊരുക്കണമെന്നു വാമനപുരം മണ്ഡലത്തില്‍നിന്നുള്ള ഡോ. കെ.കെ. മനോജ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പാരാമെഡിക്കല്‍ മേഖലയില്‍ കൂടുതല്‍ കോഴ്സുകള്‍ ആരംഭിക്കണമെന്ന ആവശ്യം ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസങ്ങള്‍ തുറക്കപ്പെടുന്നതിനു സാധ്യത നല്‍കുന്നതാണ്. ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കും.

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന നികുതികള്‍ വ്യവസായത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പ്രാദേശിക ഭാഷകളിലുള്ള സിനിമകള്‍ക്ക് അതതു സംസ്ഥാനങ്ങളില്‍ വിനോദ നികുതി ഇളവ് ഏര്‍പ്പെടുത്തുന്നതു പരിഗണിക്കണമെന്നും സംവിധായകന്‍ അരുണ്‍ ഗോപി ആവശ്യപ്പെട്ടു.
നിയമ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശകളില്‍ തുടര്‍ച്ചയായ നടപടികള്‍ വേണമെന്നു ഡോ. എന്‍.കെ. ജയകുമാര്‍ നിര്‍ദേശിച്ചു. നിയമ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശകള്‍ ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. ഇതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ പരിശോധിക്കേണ്ട കാര്യങ്ങളില്‍ ആവശ്യമായ തുടര്‍ നടപടികളുണ്ടാകുമെന്ന് അദ്ദേഹത്തിന് മറുപടിയായി പറഞ്ഞു.

ചെറുകിട വ്യാപാരി ക്ഷേമനിധി പെന്‍ഷനും മരണാനന്തര സഹായവും വര്‍ധിപ്പിക്കണമെന്നു ചിറയിന്‍കീഴിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോഷി സാബു പറഞ്ഞു. ഉത്സവ അവസരങ്ങളില്‍ സഹകരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും നടത്തുന്ന മേളകളും ചന്തകളും പലപ്പോഴും ചെറുകിട വ്യാപാരികള്‍ക്കു തിരിച്ചടിയാകുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് ഉചിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ സഹകരണ സംഘങ്ങളും സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളും ഉത്സവകാലത്ത് വിപണിയില്‍ ഇടപെടുന്നതു സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതും വിലക്കയറ്റത്തെ തടയുന്നതുമാണ്. ഇത്തരം വിപണന മേളകള്‍ വ്യാപാരികളുടെ ബിസിനസില്‍ ഇടിവു വരുത്തുന്നു എന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ഇത്തരം വിപണി ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. തോന്നിയതുപോലെ വില വര്‍ധിപ്പിക്കുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകും.

മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കുന്ന നിലപാടാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്ഷേമ, വികസന പദ്ധതികള്‍ക്കു നന്ദി അറിയിക്കുന്നതായും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ലോറന്‍സ് പറഞ്ഞു. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്കു പ്രധാന കാരണം അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. കടലില്‍ പോകുന്ന തന്നെപ്പോലുള്ളവര്‍ക്ക് ഇതു വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതിനാല്‍ അശാസ്ത്രീയത പരിഹരിച്ച് തുറമുഖം തീര്‍ത്തു അപകടരഹിതമാക്കാനുള്ള ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസി വിഭാഗത്തില്‍നിന്നുള്ളവര്‍ക്കു പ്രത്യേക റിക്രൂട്ട്മെന്റിലൂടെ സര്‍ക്കാര്‍ ജോലി നല്‍കിയ നടപടി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ ജനകീയ ഇടപെടലുകളില്‍ ഒന്നാണെന്ന് പാങ്ങോട് പഞ്ചായത്തിലെ കക്കൂട്ടുകുന്ന് ആദിവാസി ഊരുമൂപ്പത്തി രമണിയമ്മ പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന ശ്രദ്ധ അഭിനന്ദനാര്‍ഹമാണ്. വന്യമൃഗശല്യമാണ് ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നും അവര്‍ പറഞ്ഞു. ഇത്തരത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട് സര്‍ക്കാരിനു മുന്‍പിലെത്തിക്കാന്‍ ആറ്റിങ്ങലിലെ നവകേരള സദസ്സ് അവസരം ഒരുക്കി. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആശയങ്ങളില്‍ മികച്ചവ സ്വീകരിക്കാനും സര്‍ക്കാര്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

50 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ഉംറ തീർഥാടകൻ മരിച്ചു

Next Post

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

തണുപ്പുകാലത്ത് നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ…

ഏമ്പക്കം വിടാറേ ഇല്ലേ? എങ്കില്‍ ഈ പഠനം പറയുന്നത് കേള്‍ക്കൂ...

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; കാർ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസ്

ചീട്ടുകളിയുടെ പണത്തെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

ചീട്ടുകളിയുടെ പണത്തെ ചൊല്ലി തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളികൾ സുഹൃത്തിനെ കൊന്ന് ചെളിയിൽ താഴ്ത്തി

കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

കുഴികുത്തി പഴങ്കഞ്ഞി പരാമർശം; കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In