മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ വികസിപ്പിച്ചു. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ ധനകാര്യവകുപ്പിന്റെ കൂടി ചുമതല നല്കി. പവാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത മറ്റ് എട്ട് എന്‍സിപി മന്ത്രിമാരുടെ വകുപ്പുകളിലും തീരുമാനമായി. ഛഗന്‍ ഭുജ്ബലിന് ഭക്ഷ്യ പൊതുവിതരണം. ധനഞ്ജയ് മുണ്ടെക്ക് കൃഷിയും ദിലീപ് വാല്‍സെ പാട്ടീലിന് സഹകരണവകുപ്പുമാണ് ലഭിച്ചത്. ഹസന് മുഷ്രിഫിന് മെഡിക്കല്‍ വിദ്യാഭ്യാസവും അനില്‍ പാട്ടിലിന് ദുരന്തനിവാരണവകുപ്പുമാണ് ലഭിച്ചത്. ധര്‍മോബാബ അത്രത്തിന് ഡ്രഗ് അന്റ് അഡ്മിനിസ്ട്രേഷന്, അദിതി തത്കരെക്ക് വനിതാ ശിശുക്ഷേമം സഞ്ജയ് ബന്‍സോഡെക്ക് കായിക യുവജന ക്ഷേമവകുപ്പും ലഭിച്ചു.