ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ് സംബന്ധിച്ച യോഗത്തിൽ വള്ളംകളി സൊസൈറ്റി ചെയർമാനായ കലക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുക്കാനെത്തി. യോഗം തുടങ്ങിയതിനുശേഷമാണ് ശ്രീറാം എത്തിയത്. മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിസ്ഥാനത്തുള്ള ശ്രീറാമിനെ കലക്ടറായി നിയമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസും മുസ്ലിം ലീഗും വള്ളംകളി കമ്മിറ്റി യോഗം ബഹിഷ്കരിച്ചിരുന്നു.