പാലക്കാട്: നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര നൽകിയ ജാമ്യാപേക്ഷയിൽ വിധി ഫെബ്രുവരി 27ന്. കോടതി ഇന്ന് കേസ് പരിഗണിക്കുന്ന അവസരത്തിൽ പ്രതിയുടെ അറസ്റ്റിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നാണ് പ്രതിഭാഗം വിമർശിച്ചത്. അറസ്റ്റ് വിവരം പ്രതിയെ രേഖാമൂലം അറിയിച്ചില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ, അറസ്റ്റ് വിവരം പ്രതിയെയും സഹോദരനെയും അറിയിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ വീഴ്ച്ച ജാമ്യം നൽകാൻ കാരണമല്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.