• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

by Web Desk 04 - News Kerala 24
March 6, 2024 : 9:49 pm
0
A A
0
‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: നേപ്പാള്‍ പൗരയും നാഗാലാന്‍ഡില്‍ താമസക്കാരിയുമായ യുവതിയെ ഖത്തറില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി തള്ളി. എടത്തുരുത്തി പുളിഞ്ചോട് അബ്ദുള്‍ ഹക്കീം എന്നയാളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. യുവതിയെ ലൈംഗിക പീഡനം നടത്തുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തുകയും വിവാഹാവശ്യം ഉന്നയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.

2022 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖത്തറില്‍ ജോലി ചെയ്യുന്ന പ്രതി അവിടെ തന്നെ ജോലി ചെയ്യുന്ന യുവതിയുമായി പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി, ഇയാളുടെ മുറിയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിക്കുകയും അതിനു ശേഷം വിവാഹാവശ്യം ഉന്നയിച്ച യുവതിയെ കാര്യങ്ങള്‍ സംസാരിക്കാമെന്നു പറഞ്ഞ് സുഹൃത്ത് മുഖേനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. ഇതിനിടെ യുവതിയുടെ അഭിമാനം ചോദ്യം ചെയ്യുന്ന രീതിയില്‍ പെരുമാറുകയുമായിരുന്നെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവതി അഭിഭാഷകയുടെ സഹായത്തോടെ കയ്പമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അത് അറിഞ്ഞ പ്രതി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. യുവതി പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് അവകാശപ്പെടുന്നതിനാല്‍ അതു സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അതിജീവിതയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാലാണ് അതിജീവിത ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കിയത്. അപ്രകാരമുള്ള സമ്മതം പരിഗണിക്കാന്‍ കഴിയില്ലെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

Next Post

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

‘ഭാരത്​ അരി’ക്ക്​ ബദലായി ‘​ശബരി കെ-റൈസ്’ 12 മുതല്‍

കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിശ്വാസക്കുറവ് -സുപ്രീംകോടതി

കേരളത്തിനും കേന്ദ്രത്തിനുമിടയിൽ വിശ്വാസക്കുറവ് -സുപ്രീംകോടതി

‘സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല’; കെജ്‌രിവാളിനെതിരെ ഇ.ഡി വീണ്ടും കോടതിയിൽ

‘സമൻസ് അയച്ചിട്ടും ഹാജരാകുന്നില്ല’; കെജ്‌രിവാളിനെതിരെ ഇ.ഡി വീണ്ടും കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In