ട്വിറ്ററിന് പുതിയ സിഇഒയെ നിയമിച്ചെന്ന് ഇലോണ്‍ മസ്‌ക്. കമ്പനിക്ക് പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ തെരഞ്ഞെടുത്തെന്നും താന്‍ ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍ ആയി തുടരുമെന്നും മസ്‌ക് ട്വീറ്റിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ട്വീറ്റിലൂടെ പുതിയ സിഇഒയുടെ പേര് പക്ഷേ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടില്ല. ആറാഴ്ചയ്ക്കുള്ളില്‍ സിഇഒ സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന. സ്ഥാനം ഒഴിയുന്നതിനെ കുറിച്ചോ പുതിയ തീരുമാനത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ മസ്‌ക് പുറത്തുവിട്ടിട്ടില്ല.
Excited to announce that I’ve hired a new CEO for X/Twitter. She will be starting in ~6 weeks!
My role will transition to being exec chair & CTO, overseeing product, software & sysops.
— Elon Musk (@elonmusk) May 11, 2023
കഴിഞ്ഞ വര്‍ഷമാണ് 44 ബില്യണ്‍ ഡോളറിന് ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. കമ്പനിയിലെ തന്റെ ചില തീരുമാനങ്ങളുടെ പേരില്‍ മസ്‌കിന് നേരെ വിമര്‍ശനങ്ങളുമുണ്ടായിരുന്നു. ട്വിറ്ററിന്റെ മുന്‍ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.