വെല്ലിങ്ടൻ∙ ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിൻഡ ആര്‍ഡേൻ അടുത്തമാസം സ്ഥാനമൊഴിയും. ഒക്ടോബര്‍ 14ന് ന്യൂസീലന്‍ഡില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രഖ്യാപനം. അടുത്ത മാസം ഏഴിന് ജസിൻഡ ലേബര്‍ പാര്‍ട്ടി നേതാവ് സ്ഥാനവും ഒഴിയും. പകരക്കാരനെ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ‘എന്നെ സംബന്ധിച്ചിടത്തോളം സമയമായി’ എന്നാണ് സ്ഥാനമൊഴിയുന്നതിനെ കുറിച്ച് ലേബർ പാർട്ടി അംഗങ്ങളും മീറ്റിങ്ങിൽ ജസിൻഡ പറഞ്ഞത്.
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുമെന്നും ജസിൻഡ അറിയിച്ചു. 2017-ൽ തന്റെ 37-ാം വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ആർഡേൻ. കോവിഡ് -19 മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളില്‍ അവർ ന്യൂസിലാൻഡിനെ നയിച്ചു.