ബെംഗളൂരു : ലോകകപ്പ് സെമിഫൈനലില്‍ എത്തുന്ന അവസാന ടീമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ കളിയില്‍ വില്ലനായേക്കുമെന്ന് കാലവസ്ഥാ പ്രവചനമുള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ലക്ഷ്യം മുന്നില്‍ക്കണ്ട് ബാറ്റ് ചെയ്യാനാവുമെന്നതിനാലാണ് ടോസ് നേടിയ കീവീസ് നായകന് കെയ്ന്‍ വില്യംസണ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തത്. സെമിയില്‍ അവസാന സ്ഥാനക്കാരാവാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് ന്യൂസിലന്‍ഡിന് അനിവാര്യമാണ്. ആദ്യ നാലു കളികളും ജയിച്ചു തുടങ്ങിയ കിവീസ് പിന്നീട് നാലു കളികളില്‍ തുടര്‍ച്ചയായി തോറ്റു. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരെ 400 റണ്‍സടിച്ചിട്ടും മഴക്കളിയില്‍ തോറ്റതോടെയാണ് ന്യൂസിലന്‍ഡിന്റെ സെമി മോഹങ്ങള്‍ വെള്ളത്തിലായത്.