വെല്ലിംഗ്ടണ്‍ : ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍ ഞായറാഴ്ച നടക്കാനിരുന്ന തന്റെ വിവാഹം മാറ്റി വയ്ക്കുന്നുവെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേണ്‍. എന്റെ വിവാഹ ചടങ്ങുകള്‍ നടക്കില്ല – പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. ”ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല. കൊവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവര്‍ക്കൊപ്പം ഞാനും ചേരുന്നു. ഇതേ അവസ്ഥ ഉള്ളവരോട് ക്ഷമ ചോദിക്കുന്നു” – എന്നും ജസീന്ദ പറഞ്ഞു. പൂര്‍ണ്ണമായും വാക്‌സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമെന്നിരിക്കിലും വിവാഹം മാറ്റിവയ്ക്കാന്‍ ജസീന്ദ തീരുമാനിക്കുകയായിരുന്നു.
ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് ജസീന്തയുടെ വരന്‍. ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ജസീന്ദ ഗേഫോഡിനെ കാണുന്നത്. പിന്നീട് ഈ കൂടിക്കാഴ്ച സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിവെച്ചു. മൂന്ന് വയസ്സുള്ള ഒരു മകളും ഇവര്‍ക്കുണ്ട്. അടുത്തകാലത്തായാണ് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഇരുവരും പ്രഖ്യാപിച്ചത്. വിവാഹ ചടങ്ങുകള്‍ക്കായി ഒരു നഗരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോയ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെയാണ് ന്യൂസിലാന്റില്‍ നിയന്ത്രണം കടുപ്പിച്ചത്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ കൂടുതല്‍ പേരിലേക്ക് പടരുന്നത് ഒമിക്രോണ്‍ ആണ്. ആളുകളുടെ എണ്ണം കുറച്ചതിന് പുറമെ മുഖം പൊതു ഇടങ്ങളിലും യാത്രകളിലും ന്യൂസിലാന്റില്‍ വീണ്ടും മാസ്‌ക് നിര്‍ബദ്ധമാക്കി.