ഇരവിപേരൂര്‍: സംഘപരിവാറുമായും കോണ്‍ഗ്രസുമായുമുള്ള ബന്ധം ഉപേക്ഷിച്ച് കോയിപ്രത്ത് 27 കുടുംബങ്ങള്‍ കൂടി ചെങ്കൊടിത്തണലില്‍ എത്തി. സിപിഐ എം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോയിപ്രം ചെറുവള്ളിപ്പടിയില് നടത്തിയ രാഷ്ട്രീയ വിശദീകരണയോഗവും 27 കുടുംബങ്ങള്‍ക്കു സ്വീകരണവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സിപിഐ എം ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാര്‍ അധ്യക്ഷനായി. സംഘപരിവാര്‍ ബന്ധം വിട്ടുവന്നവര്‍ക്ക് എം എം മണി രക്തപതാക നല്കി സ്വീകരിച്ചു. തുടര്‍ന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാം, കര്‍ഷക സംഘം ജില്ല ജോയിന്റ് സെക്രട്ടറി ആര് ഗോവിന്ദ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. പീലിപ്പോസ് തോമസ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ബിജു വര്‍ക്കി, എ കെ സന്തോഷ്, കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി വി സ്റ്റാലിന്, ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി കെ സോമന്, ലോക്കല്‍ സെക്രട്ടറി സണ്ണി സാമുവേല്‍, വള്ളംകുളം പ്രദീപ് എന്നിവര്‍ സംസാരിച്ചു.