കോഴിക്കോട്: അതിനൂതന മാര്‍ഗത്തിലൂടെ കടത്തിയ ഒന്നര കിലോ സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി. അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കണ്ണൂര്‍ സ്വദേശിയുടെ വസ്ത്രത്തില്‍ തേച്ച് പിടിപ്പിച്ച നിലയില്‍ കാണപ്പെട്ട ഒന്നര കിലോയിലധികം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഇസ്സുദ്ദീന്‍ (43) ആണ് സ്വര്‍ണ്ണം കടത്തിയതിന് പോലീസ് പിടിയിലായത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇസ്സുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇസ്സുദ്ദീന്റെ ലഗ്ഗേജും ശരീരവും വിശദമായ പരിശോധനക്ക് വിധേയമാക്കിയെങ്കിലും സ്വര്‍ണ്ണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.തുടര്‍ന്ന് ഇസ്സുദ്ദീന്‍ ധരിച്ചിരുന്ന പാന്റ്സിന് കട്ടി കൂടുതലുള്ളതായി ശ്രദ്ധയില്‍ പെട്ടപ്പോള്‍ പാന്റ്സ് അഴിച്ച് പരിശോധിക്കുകയായി ുന്നു. പരിശോധനയില്‍ പാന്റ്സിന് ഏറെ ഭാരക്കൂടുതല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.