തിരുവനനന്തപുരം> മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ 800 റോഡുകള്‍ നാളെ (ഏപ്രില്‍ 30) ഞായറാഴ്ച തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിക്കും. റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താല ഇട്ടോണം സെന്ററില്‍ രാവിലെ 11 മണിക്ക് നടക്കും. ഇതേസമയം 800 റോഡുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്. 800 റോഡുകളിലായി 1840 കിലോമീറ്റര്‍ റോഡ് 150 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. 2018, 19 പ്രളയത്തില്‍ തകര്‍ന്നതും റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പുനരുദ്ധരിച്ചത്.
140 നിയോജകമണ്ഡലങ്ങളിലെ 5062 റോഡുകളിലായി 12000 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 1000 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതുവരെ 10680 കിലോമീറ്റര്‍ നീളത്തില്‍ 4659 റോഡുകള്‍ പൂര്‍ത്തിയാക്കി. 696.6 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് ഇതിനകം പൂര്‍ത്തിയായത്. ഓരോ ജില്ലയിലും നാളെ ഉദ്ഘാടനം ചെയ്യുന്ന റോഡുകളുടെ എണ്ണം ചുവടെ കൊടുക്കുന്നു
തിരുവനന്തപുരം 22 റോഡ് 51കിലോമീറ്റര്‍
കൊല്ലം 19 റോഡ് 44 കിലോമീറ്റര്‍
പത്തനംതിട്ട 49 റോഡ് 113 കിലോമീറ്റര്‍
ആലപ്പുഴ 60 റോഡ് 138 കിലോമീറ്റര്‍
കോട്ടയം 94 റോഡ് 216 കിലോമീറ്റര്‍
ഇടുക്കി 34 റോഡ് 78 കിലോമീറ്റര്‍
എറണാകുളം 61 റോഡ്, 140 കിലോമീറ്റര്‍
തൃശൂര്‍ 50 റോഡ് 115 കിലോമീറ്റര്‍
പാലക്കാട് 43 റോഡ് 99 കിലോമീറ്റര്‍
മലപ്പുറം 140 റോഡ് 322 കിലോമീറ്റര്‍
വയനാട് 16 റോഡ് 37 കിലോമീറ്റര്‍
കോഴിക്കോട് 140 റോഡ് 322 കിലോമീറ്റര്‍
കണ്ണൂര്‍ 54 റോഡ് 124 കിലോമീറ്റര്‍
കാസറഗോഡ് 18 റോഡ് 41 കിലോമീറ്റര്‍