തൃപ്പൂണിത്തുറ> സർക്കാർനയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ അടിയന്തര നടപടി ഉണ്ടാകുമെന്നതിന് തെളിവാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർ ജിമ്മി തോമസിന്റെ സസ്പെൻഷനെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. മനോഹരന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
മനോഹരന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടു. സബ് കലക്ടർപൊലീസ് സ്‌റ്റേഷനിലെത്തി റിപ്പോർട്ട് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.