• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശ്രവണ സഹായി നഷ്‌ടമായ റോഷന്‌ സഹായവുമായി നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത്‌ വാങ്ങി നൽകുമെന്ന്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍

by Web Desk 04 - News Kerala 24
October 29, 2022 : 5:28 pm
0
A A
0
ശ്രവണ സഹായി നഷ്‌ടമായ റോഷന്‌ സഹായവുമായി നഗരസഭ; കിട്ടിയില്ലെങ്കിൽ പുതിയത്‌ വാങ്ങി നൽകുമെന്ന്‌ മേയര്‍ ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം : സ്‌കൂള്‍ ബാഗിനൊപ്പം വിലപ്പിടിപ്പുള്ള ശ്രവണ സഹായി നഷ്‌ടമായ ബധിര വിദ്യാര്‍ഥി റോഷനു സഹായം പ്രഖ്യാപിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. റോഷന്റെ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം വാങ്ങുന്നതിനു നഗര സഭ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മകന്റെ ഒന്നര ലക്ഷം രൂപ വരുന്ന ശ്രവണ സഹായി സ്‌കൂള്‍ ബാഗിനൊപ്പം നഷ്ടമായതായി റോഷന്റെ അമ്മ കഴിഞ്ഞ ദിവസം കുറിപ്പിട്ടിരുന്നു. ഇതു വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഒപ്പം മാധ്യമങ്ങളിലും വാര്‍ത്ത വന്നു. ഇതിനു പിന്നാലെയാണ് മേയറുടെ അറിയിപ്പ്.

ആര്യാ രാജേന്ദ്രന്റെ കുറിപ്പ്:

കഴിഞ്ഞ ദിവസം മാധ്യമ വാര്‍ത്തകളിലൂടെയാണ് തിരുവനന്തപുരം രാജാജി നഗര്‍ സ്വദേശിയും വിദ്യാര്‍ത്ഥിയുമായ റോഷന്റെ അവസ്ഥ മനസിലാക്കുന്നത്. സ്‌ക്കൂളില്‍ നിന്ന് വരുന്ന വഴിക്ക് ബധിര വിദ്യാര്‍ത്ഥിയായ റോഷന്റെ ശ്രവണ സഹായി നഷ്ടമായി.തന്റെ ജീവിതം മുന്നോട്ട് നയിച്ച എല്ലാമായിരുന്ന വിലപിടിപ്പുള്ള ശ്രവണ സഹായി നഷ്ടമായതോടെ ഈ വിദ്യാര്‍ത്ഥിയുടെ പഠനം വലിയ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

ഏതാണ്ട് ഒന്നര ലക്ഷം രൂപ വിലവരുന്ന ശ്രവണ സഹായി പെട്ടന്ന് വാങ്ങി നല്‍കാന്‍ പറ്റുന്ന സാഹചര്യമല്ല ഈ കുടുംബത്തിനുള്ളത്. നഷ്ടപെട്ട ബാഗ് തിരികെ ലഭിക്കാന്‍ ഒരു നാട് ഒന്നാകെ ശ്രമിക്കുകയാണ്. കണ്ട് കിട്ടുന്നവര്‍ ദയവായി നഗരസഭയേയോ 9895444067 എന്ന നമ്പരിലോ അറിയിക്കുക.
മറ്റൊരു കാര്യം, നഷ്ടമായ ശ്രവണ സഹായി തിരികെ ലഭ്യമായില്ലെങ്കില്‍ പുതിയൊരെണ്ണം ലഭ്യമാക്കുന്നതിന് വേണ്ട നടപടി നഗരസഭ സ്വീകരിക്കും. എന്തായാലും റോഷന്റെ പഠനം മുന്നോട്ട് കൊണ്ട് പോകേണ്ടതായിട്ടുണ്ട്. എല്ലാവരും ഒപ്പമുണ്ടാകുമല്ലോ….

ജഗതി ബധിര വിദ്യാലയത്തിലെ പ്ലസ്ടു വിദ്യാര്‍ഥിയും രാജാജി നഗര്‍ സ്വദേശിയുമായ റോഷന്‍ എസ് ലെനിന്റെ 1.38 ലക്ഷം വില വരുന്ന ഹിയറിങ് എയിഡ് അടങ്ങിയ ബാഗാണ് നഷ്‌ടമായത്. സ്‌കൂളില്‍ നിന്ന് അച്ഛന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികളുടെ റെസിഡന്റ് കാര്‍ഡ്; നിരവധി പ്രവാസികള്‍ക്ക് പിഴ ലഭിച്ചു

Next Post

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

നാടൊരുങ്ങി, മയക്കുമരുന്നിനെതിരെ അണിചേരാൻ

സ്വർണ്ണമെത്തിച്ച കാരിയറും തട്ടാനെത്തിയ സംഘവും കരിപ്പൂരിൽ പിടിയിൽ

സ്വർണ്ണമെത്തിച്ച കാരിയറും തട്ടാനെത്തിയ സംഘവും കരിപ്പൂരിൽ പിടിയിൽ

മകൾ വാമികക്കൊപ്പം പൊതുനിരത്തിൽ അനുഷ്ക ശർമ; ചിത്രം വൈറലാവുന്നു

മകൾ വാമികക്കൊപ്പം പൊതുനിരത്തിൽ അനുഷ്ക ശർമ; ചിത്രം വൈറലാവുന്നു

വീട് കയറി പരിശോധന; 159 റേഷൻ കാർഡുകൾ പിടികൂടി

വീട് കയറി പരിശോധന; 159 റേഷൻ കാർഡുകൾ പിടികൂടി

അജൈവ ഖരമാലിന്യ സംസ്‌കരണം; കണ്ണൂര്‍ മുന്നില്‍

അജൈവ ഖരമാലിന്യ സംസ്‌കരണം; കണ്ണൂര്‍ മുന്നില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In