ദില്ലി: പ്രധാനപ്പെട്ട രേഖകൾ നഷ്ട്ടപെട്ടുപോകുമെന്നോ നശിച്ചുപോകുമെന്നോ ഭയപ്പെടേണ്ട. സാങ്കേതികമായി പുരോഗമിച്ച ഈ കാലഘട്ടത്തിൽ, പ്രധാനപ്പെട്ട രേഖകളുടെ സംരക്ഷണവും സൗകര്യപ്രദമായ ഉപയോഗവും സർക്കാർ ഉറപ്പുവരുത്തുന്നു. ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് എന്നിവ പോലുള്ള പ്രധാനപ്പെട്ട രേഖകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ സർക്കാർ ആരംഭിച്ച വിപ്ലവകരമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഡിജിലോക്കർ.
ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് ഡിജി ലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ് ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഉള്ളവയാണ്.
സര്‍ട്ടിഫിക്കറ്റും രേഖകളും ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യുന്ന വിധം പരിചയപ്പെടാം
digilocker.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, അല്ലെങ്കില്‍ പ്ലേ സ്റ്റോറിൽ നിന്നും ഡിജി ലോക്കര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക
മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക
ആധാര്‍ നമ്പറുമായി ഡിജിലോക്കറിനെ ബന്ധിഐക്കണിൽ ക്ലിക് ചെയ്ത് അപ്‌ലോഡ് ചെയ്യുക, തുടര്‍ന്ന് സേവ് ചെയ്യുക
പിഎന്‍ജി, പിഡിഎഫ്, ജെപിഇജി ഫോര്‍മാറ്റിലുള്ള ഫയലുകള്‍ മാത്രമേ അപ്‌ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു
അപ്‌ലോഡ് ചെയ്ത രേഖകള്‍ എഡിറ്റ് ചെയ്യാം
ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകള്‍
ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്. സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്‌സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം. മാത്രമല്ല നിരവധി പുതിയ രേഖകള്‍ ദിവസം തോറും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്