• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ന്യൂസ്‌ ക്ലിക്ക് കേസ്: നെവിൽ റോയ് സിംഗാമിന് ഇഡി സമൻസ്

by Web Desk 06 - News Kerala 24
November 16, 2023 : 12:47 pm
0
A A
0
ന്യൂസ്‌ ക്ലിക്ക് കേസ്: നെവിൽ റോയ് സിംഗാമിന് ഇഡി സമൻസ്

ദില്ലി: ‘ന്യൂസ്‌ ക്ലിക്ക്’ ഫണ്ടിംഗ് കേസിൽ തുടർ നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). ന്യൂസ് പോർട്ടലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഗാമിന് ഇ.ഡി സമൻസ് അയച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം(MEA) വഴിയാണ് സമൻസ് അയച്ചിരിക്കുന്നത്. എഫ്‌സിആർഎ വ്യവസ്ഥകൾ ലംഘിച്ച് നാല് വിദേശ സ്ഥാപനങ്ങൾ വഴി ‘ന്യൂസ്‌ ക്ലിക്ക്’ ഏകദേശം 28.46 കോടി രൂപ പണം സ്വീകരിച്ചുവെന്നാണ് ആരോപണം. സിംഗാമിന്റെ ധനസഹായം ആദായനികുതി വകുപ്പിന് പുറമേ സിബിഐ, ഇഡി, ഡൽഹി പൊലീസ് എന്നിവരും അന്വേഷിക്കുന്നുണ്ട്. ഒക്ടോബർ 3-ന് ന്യൂസ്‌ ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കയസ്തയെയും ഹ്യൂമൻ റിസോഴ്സ് മേധാവി അമിത് ചക്രവർത്തിയെയും ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തിരുന്നു.

ചൈന അനുകൂല പ്രചരണത്തിന് പണം കൈപ്പറ്റിയെന്ന കേസിലായിരുന്നു അറസ്റ്റ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരവും, ഐക്യവും, അഖണ്ഡതയും തകർക്കാൻ ഗൂഢാലോചന നടത്തി എന്നതടക്കമുള്ള പരാമശങ്ങൾ എഫ്ഐആറിൽ ഉണ്ട്.

ഡൽഹി പൊലീസിന്റെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ന്യൂസ് പ്ലാറ്റ്‌ഫോമിന്റെ ഓഫീസിലും ജീവനക്കാരുടെ വീട്ടിലും ഇഡി പരിശോധന നടത്തി. കൂടാതെ ന്യൂസ് പോർട്ടൽ വിദേശ ഫണ്ടിംഗ് നിയമം ലംഘിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ഒക്ടോബർ 7 ന് സിബിഐയും കേസ് രജിസ്റ്റർ ചെയ്തിരുന്നു. സിബിഐയും റെയ്ഡുകൾ നടത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുടികൊഴിച്ചിൽ കുറയ്ക്കാൻ സവാള ; ഇങ്ങനെ ഉപയോ​ഗിക്കൂ

Next Post

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം ; അധ്യാപകൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം ; അധ്യാപകൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം ; അധ്യാപകൻ അറസ്റ്റിൽ

സൈനബ കൊലക്കേസ്; കൂട്ട് പ്രതിയെയും പിടികൂടി , കസ്റ്റഡിയിലെടുത്തത് സേലത്തുനിന്ന്

കുറ്റിക്കാട്ടൂർ സൈനബ കൊലക്കേസ്: മുഖ്യപ്രതി സമദിനെ 5 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

തൊണ്ടിമുതല്‍ കേസ് : പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞെന്ന് ആന്‍റണി രാജു

നവകേരള സദസ് കഴിഞ്ഞാൽ പൊളിച്ച് കളയില്ല, ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്ന് ആന്‍റണി രാജു

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി

ആലപ്പുഴയിൽ ഭാര്യയെ വെട്ടി പരുക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി

മുസ്ലിം ലീഗ് റാലി ഇന്ത്യയുടെ നിലപാടിനെതിരെ, വോട്ട് നേടാനുള്ള ശ്രമം, ജെഡിഎസ് എൻഡിഎക്കൊപ്പമെന്നും കെ സുരേന്ദ്രൻ

നേതാക്കളുടെ അന്ത്യയാത്രയ്ക്കാണ് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കുന്നത് ; നവകേരള യാത്രയെ പരിഹസിച്ച് കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In