കൊച്ചി ∙ കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്ഐ) ഓഫിസുകളില്‍ നടത്തിയ റെയ്ഡിൽ പിടികൂടിയ 11 പേരെ കോടതിയിൽ ഹാജരാക്കും. കരമന അഷ്റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അൻസാരി, മുജീബ്, നജ്മുദ്ദീൻ, സൈനുദ്ദീൻ, ഉസ്മാൻ, യഹിയ തങ്ങൾ, മുഹമ്മദലി, സുലൈമാൻ എന്നിവരെയാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുന്നത്.