കായംകുളം: നിഖില്‍ തോമസിനെ കായംകുളത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി ഏഴു ദിവസത്തേക്കാണ് നിഖിലിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം രണ്ടു ലക്ഷം വാങ്ങി നിഖിലിന് സര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചു കൊടുത്ത മുന്‍ എസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിന്‍ സി.രാജിനായി തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കും.
ഇന്ന് ഉച്ചയോടെയാണ് നിഖില്‍ തോമസിനെ കായംകുളത്തെ വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചത്. വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. നാളെയും തെളിവെടുപ്പ് തുടരും. നിഖിലിനു രേഖകള്‍ നല്കിയ എറണാകുളത്തെ ഓറിയോണ്‍ എന്ന എജന്‍സിയിലും കലിംഗ യൂണിവേഴ്സിറ്റി അടക്കമുള്ള സ്ഥലങ്ങളിലും നിഖിലിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.