നിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത് 1588 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് 3614 വോട്ടാണ് ആദ്യ റൗണ്ടില്‍ നേടിയത്. 419 വോട്ടിന്റെ ലീഡാണ് അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം. സ്വരാജ് 3195 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി മോഹൻ ജോർജ് 401 വോട്ടാണ് നേടിയത്. എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടിന് ശേഷമാണ് ഇവിഎം വോട്ടുകളും എണ്ണിത്തുടങ്ങിയത്. ഒരു റൗണ്ടിൽ 14 വോട്ടിങ്ങ് മെഷീനുകളാണ് എണ്ണുക. 19 റൗണ്ടുകളിലായി 263 ബൂത്തുകളിലെ വോട്ടെണ്ണൽ പൂർത്തിയാകും. ചുങ്കത്തറ മാർത്തോമ കോളേജിലാണ് വോട്ടെണ്ണൽ നടക്കുന്നത്.